ആപ്പ്ജില്ല

ഇന്ന് സൈന്യം രക്ഷപ്പെടുത്തിയത് 500 ലേറെ പേരെ

ആലുവ, ആറന്മുള മേഖലയിൽ നിന്നും 132 പേരെ നാവികസേനാ ഹെലികോപ്റ്ററിലാണ് രക്ഷപെടുത്തിയത്. എല്ലാവരെയും കൊച്ചിയിലെ നാവിക ആസ്ഥാനത്തെ ക്യാമ്പിൽ എത്തിച്ചു.

Samayam Malayalam 16 Aug 2018, 7:34 pm
തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഇന്ന് സൈന്യം രക്ഷപ്പെടുത്തിയത് 500 ലധികം പേരെ. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവര്‍ ഈ കൂട്ടത്തിലുണ്ട്. ആറന്മുള എഞ്ചിനിയിറിംഗ് കോളേജിലെ 29 വിദ്യാര്‍ത്ഥികളും ഇവരില്‍പ്പെടും. ആലുവ, ആറന്മുള മേഖലയിൽ നിന്നും 132 പേരെ നാവികസേനാ ഹെലികോപ്റ്ററിലാണ് രക്ഷപെടുത്തിയത്. എല്ലാവരെയും കൊച്ചിയിലെ നാവിക ആസ്ഥാനത്തെ ക്യാമ്പിൽ എത്തിച്ചു.
Samayam Malayalam 65419278


നേവിയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് രാത്രിയോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് 200 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാകുമെന്നാണ് കരുതുന്നത്. പത്തനംതിട്ടയിലെ ആറന്മുള ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍നിന്ന് ദേശീയ ദുരന്തനിവാരണ സേന 400 ഓളം പേരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടും ചുഴിയും ഒഴുക്കും കാരണം ചില ഇടങ്ങളിലേക്ക് ബോട്ടുകള്‍ക്ക് എത്തിപ്പെടാനായിട്ടില്ല. ഇത്തരം സ്ഥലങ്ങളില്‍ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

കൊല്ലം നീണ്ടകരയില്‍നിന്ന് എത്തിച്ച ബോട്ടുകളാണ് പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതലായും ഉപയോഗിക്കുന്നത്. റാന്നിയില്‍നിന്ന് നാവികസേന രക്ഷപ്പെടുത്തിയവരെ തിരുവനന്തപുരം ശംഖുമുഖം നാവിക കേന്ദ്രത്തില്‍ എത്തിച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്