ആപ്പ്ജില്ല

20ന് വെടിവെപ്പ് പരിശീലനം; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പ്

വൈകിട്ട് അഞ്ച് മണി മുതൽ എട്ട് മണി വരെ ഏഴിമല നേവൽ അക്കാദമിയുടെ സംരക്ഷിത കടൽ മേഖലയിലാണ് പരിശീലന പരിപാടി നടക്കുക. പരിപാടി നടക്കുന്നതിനാൽ ഈ സമയത്ത് മത്സ്യബന്ധനയാനങ്ങൾ ഈ മേഖലയിലേക്ക് പ്രവേശിക്കുവാൻ പാടില്ലെന്ന് നേവി മുന്നറിയിപ്പ് നല്‍കി

Samayam Malayalam 18 Dec 2018, 1:17 am
ഏഴിമല: ഏഴിമല നേവൽ അക്കാദമിയുടെ വെടിവെപ്പ് പരിശീലന പരിപാടി ഡിസംബർ 20 ന് നടക്കും. വൈകിട്ട് അഞ്ച് മണി മുതൽ എട്ട് മണി വരെ ഏഴിമല നേവൽ അക്കാദമിയുടെ സംരക്ഷിത കടൽ മേഖലയിലാണ് പരിശീലന പരിപാടി നടക്കുക. പരിപാടി നടക്കുന്നതിനാൽ ഈ സമയത്ത് മത്സ്യബന്ധനയാനങ്ങൾ ഈ മേഖലയിലേക്ക് പ്രവേശിക്കുവാൻ പാടില്ലെന്ന് നേവി മുന്നറിയിപ്പ് നല്‍കി.
Samayam Malayalam NAVAL ACADEMY FIRING PRACTICE


സംസ്ഥാന ഫിഷറീസ് കണ്‍ട്രോള്‍ റൂമും ഇതുസംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നുള്ള മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ കർശനമായും പാലിക്കേണ്ടതാണെന്നും ഫിഷറീസ് കൺട്രോൾ റൂം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്