ആപ്പ്ജില്ല

കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല: വെള്ളാപ്പള്ളി

ഭാവിയില്‍ ഏതു മുന്നണിയുമായും പാര്‍ട്ടി സഹകരിക്കാന്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി

TNN 20 Mar 2017, 11:43 am
കോഴിക്കോട്: എൻഡിഎ മുന്നണിയിൽ ആലോചിക്കാതെയാണ് ബി.ജെ.പി മലപ്പുറത്തെ സ്ഥാനാർഥിയായി ശ്രീപ്രകാശിനെ പ്രഖ്യാപിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബി.ജെ.പി നടപടിയെ വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചു. ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബി.ഡി.ജെ.എസിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Samayam Malayalam nda system is not working proper in kerala vellappally
കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല: വെള്ളാപ്പള്ളി


കേരളത്തിൽ എൻ.ഡി.എ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ബി.ഡി.ജെ.എസിനെ വിഴുങ്ങാമെന്ന് കരുതേണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയില്‍ കേരളത്തില്‍ ശക്തമാണ് ബി.ഡി.ജെ.എസ് എന്നും അണികള്‍ ബിജെപിയില്‍ ലയിക്കുമെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭാവിയില്‍ ഏതു മുന്നണിയുമായും പാര്‍ട്ടി സഹകരിക്കാന്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഏഷ്യനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെള്ളാപ്പള്ളി തുറന്നു പറഞ്ഞത്.

NDA system is not working proper in Kerala: Vellappally

SNDP general secretary, Vellappally Nadeshan criticized BJP and the NDA functioning in Kerala.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്