ആപ്പ്ജില്ല

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ് കുമാറിൻ്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിന് ഇരയായ രാജ്‍‍കുമാറിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കാൻ തീരുമാനിച്ചത്. കുടുംബത്തിലെ നാലു പേര്‍ക്ക് ധനസഹായം നല്‍കുന്നതിനു പുറമെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും

Samayam Malayalam 17 Jul 2019, 3:52 pm

ഹൈലൈറ്റ്:

  • കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം
  • തീരുമാനം മന്ത്രിസഭായോഗത്തിൽ
  • കുടുംബത്തിലെ നാലുപേര്‍ക്ക് 4 ലക്ഷം രൂപ വീതം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam rajkumar
തിരുവനന്തപുരം: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച രാജ്‍‍കുമാറിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഇയാളുടെ കുടുംബത്തിലെ നാലുപേര്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കുടുംബത്തിന് മൊത്തം 16 ലക്ഷം രൂപയാണ് ധനസഹായം നല്‍കുക.
ജൂൺ 12 ന് പോലീസ് കസ്റ്റഡിയിലെടുത്ത രാജ്‍‍കുമാര്‍ ജൂൺ 21ന് മരണപ്പെടുകയായിരുന്നു. പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയുമ്പോഴായിരുന്നു മരണം. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ന്യൂമോണിയയാണ് രാജ്കുമാറിന്‍റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലു പോലീസുകാരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പോലീസുകാര്‍ മര്‍ദ്ദിച്ച് അവശനിലയിൽ സബ് ജയിലിൽ എത്തിക്കുകയായിരുന്നുവെന്ന് കൂടെയുള്ള പോലീസുകാരനും സഹതടവുകാരനും മൊഴി നല്‍കിയത്. രാജ്‍‍കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സബ് ജയിലിലെ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടായിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്