ആപ്പ്ജില്ല

നീറ്റിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്കുമായി ജെസ് മരിയ

സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും ദേശീയതലത്തിൽ 56-ാം റാങ്കുമായി അങ്കമാലി സ്വദേശി ജെസ് മരിയ

Samayam Malayalam 5 Jun 2018, 1:24 pm
അങ്കമാലി: നീറ്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും ദേശീയതലത്തിൽ 56-ാം റാങ്കുമായി അങ്കമാലി സ്വദേശി ജെസ് മരിയ ബെന്നി. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ ലോക്കോപൈലറ്റായ അങ്കമാലി വളവഴി മേനാച്ചേരി ബെന്നിയുടെയും ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക ജെസീന്തയുടെയും മകളാണു ജെസ് മരിയ.
Samayam Malayalam jess


പാലായിലെ ബ്രില്യന്റ് എൻട്രൻസ് കോച്ചിങ് സെന്ററിറിലായിരുന്നു പരിശീലനം. ഇന്നലെ രാത്രി എട്ടരയോടെയാണു കേരളത്തിലെ ഒന്നാം റാങ്ക് തനിക്കാണെന്ന് ജെസ് മരിയ അറിഞ്ഞത്. കഠിന പരിശ്രമമാണ് തന്നെ റാങ്കിലെത്തിച്ചതെന്നു ജെസ് മരിയ പറയുന്നു. ഹയർസെക്കൻഡറി പഠനത്തിന്റെ തുടക്കത്തിൽ തന്നെ ശ്രമം തുടങ്ങിയിരുന്നു. ക്ലാസുള്ള സമയങ്ങളിൽ ഒരുദിവസം ആറു മണിക്കൂറും ഇല്ലാത്തപ്പോൾ 12 മണിക്കൂറുമായിരുന്നു പഠനം.

എസ്എസ്എൽസിക്ക് 96.5% മാർക്കും ഹയർസെക്കൻഡറിക്ക് 97.6% മാർക്കും വാങ്ങിയാണു ജയിച്ചത്. കാഞ്ഞിരപ്പിള്ളി സെന്റ് ആന്റണീസ് സ്കൂളിലായിരുന്നു ഹയർസെക്കൻഡറി പഠനം. പാലായിലെ കോച്ചിങ് സെന്ററിൽ താമസിച്ചാണു പഠിച്ചത്. പഠനത്തിന് ഏതു മെഡിക്കൽ കോളജ് തിരഞ്ഞെടുക്കണമെന്നു ഇനിയും തീരുമാനിച്ചിട്ടില്ലെന്നു ജെസിന്‍റെ വാക്കുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്