ആപ്പ്ജില്ല

ഓളപ്പരപ്പിലെ പൂരം: നെഹ്‍റു ട്രോഫി വള്ളം കളി ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‍ഘാടനം ചെയ്യും

TNN 12 Aug 2017, 8:58 am
ആലപ്പുഴ: പുന്നമട കായലിനെ തീപിടിപ്പിക്കുന്ന ആവേശച്ചൂടുമായി 65ാമത് നെഹ്‍റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. കേരളത്തിന്‍റെ ജലരാജാക്കന്‍മാരെ കണ്ടെത്തുന്ന മത്സരം ഉച്ചയ്‍ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‍ഘാടനം ചെയ്യും.
Samayam Malayalam nehru trophy boat race today
ഓളപ്പരപ്പിലെ പൂരം: നെഹ്‍റു ട്രോഫി വള്ളം കളി ഇന്ന്


റെക്കോര്‍ഡ് വള്ളങ്ങളാണ് ഈ വര്‍ഷം മത്സരത്തില്‍ പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിലായുള്ള 78 വള്ളങ്ങള്‍ മത്സരങ്ങളില്‍ മാറ്റുരയ്‍ക്കും. മത്സരത്തിന് 20 ചുണ്ടന്‍ വള്ളങ്ങളും പ്രദര്‍ശന മത്സരത്തിന് 4 ചുണ്ടന്‍ വള്ളങ്ങളും ഉണ്ടാകും. അഞ്ച് ഹീറ്റ്‍സുകളിലായി നാല് വള്ളങ്ങള്‍ വീതം മത്സരിക്കും. ഇതില്‍ കുറഞ്ഞ സമയംകൊണ്ട് ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്‍ക്കുക.

അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒന്‍പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളന്‍ വള്ളവും തെക്കനോടിയില്‍ മൂന്നുവീതം തറ, കെട്ടുവള്ളവും മാറ്റുരയ്ക്കും.

Nehru Trophy boat race today

65th Nehru Trophy Boat Race will be held today at Punnamada lake.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്