ആപ്പ്ജില്ല

കുട്ടികളെ കുത്തിനിറച്ചു പോയാൽ പിടി വീഴും; മുന്നറിയിപ്പുമായി ബെഹ്റ

നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പുമായി ചേർന്ന് നിയമ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അധ്യായന വർഷം തുടങ്ങുമ്പോൾത്തന്നെ പഴുതടച്ച പരിശോധന ആരംഭിക്കണമെന്ന് നിർദ്ദേശം.

Samayam Malayalam 26 May 2019, 12:11 am

ഹൈലൈറ്റ്:

  • കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്ന വാഹനങ്ങൾക്ക് പിടി വീഴും
  • നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പെർമ്മിറ്റ് റദ്ദാക്കും
  • മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താനും നിർദ്ദേശം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam loknath
തിരുവനന്തപുരം: പുതിയ അധ്യായന വർഷം തുടങ്ങുന്നതിനു മുന്നോടിയായി കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. മാതാപിതാക്കൾ സ്വന്തം വാഹനങ്ങളിലോ ഏർപ്പാടാക്കുന്ന വാഹനങ്ങളിലോ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കണമെന്ന് അതത് സ്റ്റേഷൻ ഹൌസ് ഓഫീസർമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പുമായി ചേർന്ന് നിയമ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അധ്യായന വർഷം ആരംഭിക്കുമ്പോൾത്തന്നെ പഴുതടച്ച പരിശോധനകൾ തുടങ്ങണം. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശത്തിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്