ആപ്പ്ജില്ല

പുതിയ ഓട്ടോ, ടാക്‌സി നിരക്കുകൾ പ്രാബല്യത്തിൽ

ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഇനി 25 രൂപ

Samayam Malayalam 13 Dec 2018, 3:31 pm
തിരുവനന്തപുരം: പുതുക്കിയ ഓട്ടോ, ടാക്‌സി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രി പുറത്തിറങ്ങി. പുതിയ നിരക്കനുസരിച്ച് ടാക്‌സിയുടെ മിനിമം നിരക്ക് 175 രൂപയായിരിക്കും. നേരത്തെ മിനിമം നിരക്ക് 150 രൂപയായിരുന്നു. ഓട്ടയുടെ മിനിമം നിരക്ക് 20 രൂപയിൽ നിന്ന് 25 രൂപയായി ഉയർത്തി.
Samayam Malayalam taxi


ടാക്സിയിൽ സഞ്ചരിക്കാൻ കഴിയുന്ന മിനിമം ദൂരം അഞ്ച് കിലോമീറ്ററും ഓട്ടോയിൽ സഞ്ചരിക്കാൻ കഴിയുന്ന ദൂരം ഒന്നര കിലോമീറ്ററുമാണ്. കഴിഞ്ഞയാഴ്‌ച നടന്ന മന്ത്രിസഭായോഗത്തിലാണ് നിരക്ക് വർധന അംഗീകരിച്ചത്. 2014 ഒക്ടോബറിലാണ് ഇതിന് മുൻപ് നിരക്ക് വർധിപ്പിച്ചത്. നിരക്ക് വർധന നിർദേശിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ ചെയ്തത് ടാക്‌സിയുടെ മിനിമം നിരക്ക് 200 രൂപയായും ഓട്ടോയുടെ മിനിമം നിരക്ക് 30 രൂപയും ആക്കണമെന്നാണ്. എന്നാൽ മന്ത്രിസഭ അത് അംഗീകരിച്ചിരുന്നില്ല. അടിക്കടി ഇന്ധനവില ഉയരുന്ന സാഹചര്യത്തിലാണ് ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്