ആപ്പ്ജില്ല

സംസ്ഥാനത്ത് 29673 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് 19; വൈറസ് കവര്‍ന്നത് 142 ജീവൻ

കേരളത്തിൽ രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് പുതിയ കണക്കുകള്‍ പുറത്തു വരുന്നത്.

Samayam Malayalam 21 May 2021, 6:21 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29673 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളിൽ 142 മരണം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം കുറയുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് കേരളത്തിൽ നിന്നുള്ള പുതിയ കണക്കുകള്‍ പുറത്തു വരുന്നത്.
Samayam Malayalam new covid 19 cases and deaths in kerala on may 21 details of cm pinarayi vijayan press meet
സംസ്ഥാനത്ത് 29673 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് 19; വൈറസ് കവര്‍ന്നത് 142 ജീവൻ



ലോക്ക് ഡൗൺ മെയ് 30 വരെ

സംസ്ഥാനത്ത് കൊവിഡ് 19 ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി തീരുമാനിച്ചു. എന്നാൽ മലപ്പുറത്ത് മാത്രമാണ് നാളെ മുതൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഉണ്ടാകുക. നാളെ രാവിലെ മുതൽ എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഉണ്ടാകില്ല. ഈ ജില്ലകളിൽ ടിപിആര്‍ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. മലപ്പുറത്ത് ടിപിആര്‍ കുറയാത്ത സാഹചര്യം പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു

അതേസമയം, സംസ്ഥാനത്ത് മൊത്തത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. 22.22 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ആകെ 1,85,55,023 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചതായും സംസ്ഥാന സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ തുടരുന്നു

സംസ്ഥാനത്ത് കൊവിഡ് 19 പ്രതിസന്ധിയ്ക്ക് പിന്നാലെ ബ്ലാക്ക് ഫംഗസ് ബാധിച്ച് രണ്ട് പേര്‍ മരിച്ചതോടെ ഇതു സംബന്ധിച്ച ആശങ്ക ശക്തമാണ്. എന്നാൽ കൊവിഡിനു മുൻപു തന്നെ സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചു മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ കൂടുതൽ പേര്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. പ്രമേഹരോഗികളെയും രോഗപ്രതിരോധശേഷി കുറഞ്ഞവരെയുമാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്.

ഏറ്റവുമധികം രോഗബാധ തിരുവനന്തപുരത്ത്

ഇന്ന് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 3836 കേസുകളാണ് ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറത്ത് 3363 പേര്‍ക്കും എറണാകുളത്ത് 2984 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പാലക്കാട് 1746, കൊല്ലം 2736, തൃശൂര്‍ 2468, കോഴിക്കോട് 2341, ആലപ്പുഴ 2057, കോട്ടയം 1600, കണ്ണൂര്‍ 1293, ഇടുക്കി 1068, പത്തനംതിട്ട 863, കാസര്‍ഗോഡ് 636, വയനാട് 362 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗബാധ. 24 മണിക്കൂറിനുള്ളിൽ 129 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചു.

കോഴിക്കടകള്‍ തുറക്കുന്നില്ല; പാലക്കാട്ടെ ഫാമുകള്‍ പ്രതിസന്ധിയില്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്