ആപ്പ്ജില്ല

സംസ്ഥാനത്ത് 5297 പേർക്ക് കൂടി കൊവിഡ്; കൂടുതൽ കേസ് എറണാകുളത്ത്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,802 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,62,274 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5528 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Samayam Malayalam 1 Nov 2021, 6:14 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5297 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് സംസ്ഥാനത്തെ കൊവിഡ് വിവരങ്ങൾ വ്യക്തമാക്കിയത്.
Samayam Malayalam new covid 19 positive cases on november first in kerala
സംസ്ഥാനത്ത് 5297 പേർക്ക് കൂടി കൊവിഡ്; കൂടുതൽ കേസ് എറണാകുളത്ത്


കൊവിഡ് പോസിറ്റീവ് കേസുകൾ

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവരുടെ വിവരങ്ങൾ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7325 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 792, കൊല്ലം 609, പത്തനംതിട്ട 27, ആലപ്പുഴ 390, കോട്ടയം 502, ഇടുക്കി 875, എറണാകുളം 1366, തൃശൂര്‍ 107, പാലക്കാട് 398, മലപ്പുറം 454, കോഴിക്കോട് 953, വയനാട് 269, കണ്ണൂര്‍ 441, കാസര്‍ഗോഡ് 142 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

78 കൊവിഡ് മരണങ്ങൾ കൂടി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 78 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 58 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 232 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,049 ആയി.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,802 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,62,274 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5528 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ചികിത്സയിലുള്ളവരുടെ വിവരങ്ങൾ

76,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,64,506 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4967 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 293 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ 76,786 കൊവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്