ആപ്പ്ജില്ല

ക്വാറി തട്ടിപ്പ്: പി വി അന്‍വറിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

പണം കൈപ്പറ്റിയതിന്‍റെ രേഖകള്‍ പുറത്ത്

TNN 23 Dec 2017, 1:08 pm
കോഴിക്കോട്: കര്‍ണാടകയിൽ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് കബളിപ്പിച്ച് പണം തട്ടിയെന്ന കേസിൽ പി വി അന്‍വര്‍ എംഎൽഎയ്ക്കെതിരെ കൂടുതൽ തെളിവുകള്‍ പുറത്ത്. ഇടപാടിൽ പങ്കില്ലെന്ന എംഎൽഎയുടെ വാദം പൊളിക്കുന്നതാണ് പുതിയ തെളിവുകള്‍.
Samayam Malayalam new evidences against pv anvar fraud case
ക്വാറി തട്ടിപ്പ്: പി വി അന്‍വറിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്


അന്‍വര്‍ 50 ലക്ഷം തട്ടിയെടുത്തെന്ന പരാതിയുമായി മലപ്പുറം സ്വദേശിയായ സലിം എന്നയാളാണ് പരാതിയുമായി എത്തിയത്. ഇയാളിൽ നിന്ന് അന്‍വര്‍ 10 ലക്ഷം രൂപ കൈപ്പറ്റിയതിന്‍റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

2012 ജനുവരി അഞ്ചിനാണ് ഇടപാട് നടന്നത്. അഞ്ച് ലക്ഷത്തിന്‍റെ രണ്ട് ചെക്കുകളായി മഞ്ചേരി ആക്സിസ് ബാങ്കിലെ അക്കൗണ്ടിലേയ്ക്കാണ് തുകയെത്തിയത്. രേഖയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ഇതോടെ ഇടപാടിൽ തനിക്ക് പങ്കില്ലെന്ന അന്‍വറിന്‍റെ വാദം പൊളിഞ്ഞു.

കൂടാതെ പരാതിക്കാരനായി സലിമും അന്‍വറും ചേര്‍ന്നുണ്ടാക്കിയ കരാറും ഇതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച പരാതിയും കോടതിയിൽ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്