ആപ്പ്ജില്ല

പുതിയ ജിഎസ്ടി നാളെ മുതല്‍; ഹോട്ടലുടമകള്‍ക്ക് മുന്നറിയിപ്പ്

കൊള്ളലാഭമെടുക്കുന്ന ഹോട്ടലുടമകളുടെ രജിസ്ട്രേഷന്‍ റദ്ദുചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് താക്കീത്

TNN 14 Nov 2017, 11:50 pm
തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന്റെ പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ നാളെ നിലവില്‍ വരും. ജി.എസ്.ടിയുടെ പേരില്‍ കൊള്ളലാഭമെടുക്കുന്ന ഹോട്ടലുടമകളുടെ രജിസ്ട്രേഷന്‍ റദ്ദുചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് താക്കീത് നല്‍കിയിട്ടുണ്ട്. എ.സി റസ്റ്റോറന്റുകളില്‍ നിലവിലെ ജി.എസ്.ടി നിരക്ക് 18 ശതമാനവും നോണ്‍ എസിക്ക് 12 ശതമാനവുമാണ്. ബുധനാഴ്ച മുതല്‍ അഞ്ച് ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. ജി.എസ്.ടിയുടെ പേരില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില ഗണ്യമായി കൂട്ടി ഹോട്ടലുടമകള്‍ കൊള്ള നടത്തുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഹോട്ടലുകളിലെ ബില്ലുകള്‍ ധനവകുപ്പ് ശേഖരിച്ചിരുന്നു. ഇനിയും ഇക്കാര്യം ആവര്‍ത്തിച്ചെന്ന് തെളി‍ഞ്ഞാല്‍ ഹോട്ടലുടമകള്‍ക്കെതിരെ കര്‍ശന നടപടിയെന്നാണ് ധനമന്ത്രിയുടെ താക്കീത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്