ആപ്പ്ജില്ല

ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയമെന്ന് രമേശ് ചെന്നിത്തല

ബിജെപിയും സിപിഎമ്മും ഹര്‍ത്താലിനെ എതിര്‍ത്തിട്ടും കോണ്‍ഗ്രസിനൊപ്പം നിന്ന് ഹര്‍ത്താല്‍ വിജയിപ്പിച്ച ജനങ്ങളോട് നന്ദി പറയുന്നു.

tnn 16 Oct 2017, 5:13 pm
തിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam news udf hartal a success says chennithala
ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയമെന്ന് രമേശ് ചെന്നിത്തല


ഒറ്റപ്പെട്ട ആക്രമങ്ങളെ പെരുപ്പിച്ചു കാണിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ബിജെപിയും സിപിഎമ്മും ഹര്‍ത്താലിനെ എതിര്‍ത്തിട്ടും കോണ്‍ഗ്രസിനൊപ്പം നിന്ന് ഹര്‍ത്താല്‍ വിജയിപ്പിച്ച ജനങ്ങളോട് നന്ദി പറയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഹര്‍ത്താലിനിടയില്‍ യുഡി എഫ് അക്രമം നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അക്രമം നടത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും ചെന്നിത്തല വ്യക്തമാക്കി.

UDF hartal a success, says Chennithala

Opposition leader Ramesh Chennithala said that the hartal organized by UDF today was a success

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്