ആപ്പ്ജില്ല

തിരുവനന്തപുരത്ത് കനത്ത മഴ; നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു

മഴ തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും

Samayam Malayalam 3 Nov 2018, 7:56 am
തിരുവനന്തപുരം: ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. നിലവില്‍ ഒരടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. മഴ തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും.
Samayam Malayalam neyyar dam opened


ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പേപ്പാറ ഡാമിന്‍റെ ഒരു ഷട്ടറും ഉയര്‍ത്തും. നെയ്യാറിന്‍റെയും കരമനയാറിന്‍റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്