ആപ്പ്ജില്ല

എസ്ബിഐ ആക്രമണം: ആറ് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ റിമാന്‍ഡില്‍

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. 14 ദി​വ​സ​ത്തേ​ക്കാ​ണ് ഇവരെ റി​മാ​ൻ​ഡ് ചെ​യ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസിലെ പ്ര​തി​ക​ളാ​യ ആ​റ് എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ കീ​ഴ​ട​ങ്ങിയത്.

Samayam Malayalam 15 Jan 2019, 7:50 pm
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ ഭാഗമായി എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികളായ ആറ് എൻജിഒ യൂണിയൻ നേതാക്കള്‍ റിമാന്‍ഡില്‍. തിരുവനന്തപുരം ജില്ലാ കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്.
Samayam Malayalam sbi attack


കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളായ ആറ് എൻജിഒ യൂണിയൻ നേതാക്കൾ കീഴടങ്ങിയത്. ട്രഷറി ഡയറക്ടറേറ്റിലെ ശ്രീവൽസൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ബിജുരാജ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായ അനിൽകുമാർ, വിനുകുമാർ, എൻജിഒ യൂണിയൻ നേതാവ് സുരേഷ് ബാബു, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്.

ദേശീയ പണിമുടക്കിന്‍റെ രണ്ടാംദിനമായ കഴിഞ്ഞ ബുധനാഴ്ച സ്റ്റാച്യൂവിലെ എസ്ബിഐ ട്രഷറി ബ്രാഞ്ചിലെത്തിയ 15 അംഗ സംഘം ആക്രമണം നടത്തിയതായാണ് പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒൻപതു പേർ അക്രമം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഇവരെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പിന്നീടാണു ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് ഇവർ ആരൊക്കെയാണെന്ന് ഉറപ്പുവരുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്