ആപ്പ്ജില്ല

സ്വർണം കടത്തിയത് തീവ്രവാദത്തിനു വേണ്ടി? സ്വപ്ന സുരേഷിനു കുരുക്കിട്ട് എൻഐഎ

സ്വര്‍ണക്കടത്തു വഴി നേടുന്ന പണം തീവ്രവാദത്തിനു വേണ്ടി ഉപയോഗിച്ചേക്കാമെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നുമാണ് ദേശീയ അന്വേഷണ ഏജനസി വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയത്.

Samayam Malayalam 10 Jul 2020, 5:58 pm
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസിൽ പ്രതികള്‍ക്കെതിരെ കുരുക്ക് മുറുക്കി ദേശീയ അന്വേഷണ ഏജൻസി. സ്വര്‍ണക്കടത്ത് വഴി സ്വരൂപിച്ച പണം തീവ്രവാദത്തിനു വേണ്ടി ഉപയോഗിച്ചേക്കാമെന്നും ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നുമാണ് എൻഐഎയുടെ നിലപാട്. എൻഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Samayam Malayalam സ്വപ്ന സുരേഷ്
സ്വപ്ന സുരേഷ്


കേസിൽ കോൺസുലേറ്റിലെ മുൻജീവനക്കാരായ സരിത് കുമാറിനെയും സ്വപ്ന സുരേഷിനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് എൻഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവിൽ കസ്റ്റംസ് പ്രതി ചേര്‍ത്തിട്ടില്ലാത്ത ഫൈസര്‍ ഫരീദാണ് കേസിലെ മൂന്നാം പ്രതി. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. സ്വപ്നയുടെ ബിനാമി എന്നു കരുതപ്പെടുന്ന സന്ദീപിനെ എൻഐഎ നാലാം പ്രതിയാക്കി. പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തിയിട്ടുണ്ട്. കലൂരിലുള്ള എൻഐഎ കോടതിയിലാണ് എൻഐഎ എഫ്ഐആര്‍ സമര്‍പ്പിച്ചത്.

Also Read: 'സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലല്ല': ഇന്ത്യയെ അതൃപ്തി അറിയിച്ച് യുഎഇ

ഫൈസല്‍ ഫരീദിന് കേസിൽ എന്താണ് പങ്കെന്ന കാര്യത്തിൽ കസ്റ്റംസ് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇയാള്‍ക്കു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് കേസിൽ അറസ്റ്റിലായ സരിത്എൻഐഎയ്ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേര്‍ത്തത്. ഫൈസല്‍ ഫരീദാണ് കോൺസുലേറ്റിൻ്റെ വിലാസത്തിൽ സ്വര്‍ണം അയച്ചതെന്ന് സരിത് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

Also Read:സ്വർണം കടത്തിയാൽ പ്രതിഫലം 20,000 മുതൽ! കരുക്കൾ നീക്കുന്നത് വമ്പന്മാർ!! കരിപ്പൂരിൽ സ്വർണവേട്ട തുടരുന്നു

ഭീകരപ്രവര്‍ത്തനത്തിനായി ആളുകളെ ചേര്‍ക്കു, ഇതിനായി പണം ചെലവഴിക്കുക തുടങ്ങിയയ്ക്കായി ചുമത്തുന്ന യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകളാണ് എൻഐഎ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണമാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. എന്നാൽ കള്ളക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ കസ്റ്റംസ് തന്നെയായിരിക്കും അന്വേഷണം നടത്തുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്