ആപ്പ്ജില്ല

നിപ്പ വൈറസ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു

നിപ്പ വൈറസ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.ഇതോടെ നിപ്പാ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 14 ആയി

Samayam Malayalam 27 May 2018, 3:46 pm
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.ഇതോടെ നിപ്പാ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 14 ആയി. പാലാഴി സ്വദേശി എബി(26)നാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്‍.
Samayam Malayalam nipah death toll touches 14
നിപ്പ വൈറസ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു


അതേസമയം, നിപ്പ ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ കിണറില്‍ നിന്ന് പിടികൂടിയ വവ്വാലില്‍ നിപ്പ ബാധയില്ലെന്ന പരിശോധനാഫലം പുറത്തുവന്നതോടെ മറ്റ് സാധ്യഇതേസമയം, നിപ്പ വൈറസ് ബാധയെന്ന സംശയത്തില്‍ 175 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.തകള്‍ കൂടി തേടുകയാണ് ആരോഗ്യ വകുപ്പ്. പശു, ആട്, പന്നി, മുയല്‍ എന്നിവയുടെ രക്ത, സ്രവ സാംപിളുകളിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയില്ല. പഴംതീനി വവ്വാലുകളിലാണ് മലേഷ്യയിലുള്‍പ്പെടെ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്