ആപ്പ്ജില്ല

നി​പ വൈ​റ​സ്: ഒ​രാ​ള്‍​കൂ​ടി മ​രി​ച്ചു; മ​ര​ണം 15 ആ​യി

നി​പ വൈ​റ​സ് ബാ​ധി​ച്ച്‌ ഒ​രാ​ള്‍​കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ പാലാഴി സ്വദേശിയായ മ​ധു​സൂ​ദ​ന​നാ​ണു മ​രി​ച്ച​ത്

Samayam Malayalam 31 May 2018, 7:45 am
കോഴിക്കോട്: നിപ വൈറസ് ബാധിച്ച്‌ ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പാലാഴി സ്വദേശിയായ മധുസുദനനാണു മരിച്ചത്. ഇതോടെ നിപ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 15 ആയി. ഇതിനിടെ ജില്ലയില്‍ ഒരാള്‍ക്കു കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 17 ആയി. 8 വയസുകാരനായ കാരശേരി സ്വദേശിക്കാണ് നിപ്പ വൈറസ് സ്ഥീരികരിച്ചത്.
Samayam Malayalam nipah virus another dead in kozhikode toll now 15
നി​പ വൈ​റ​സ്: ഒ​രാ​ള്‍​കൂ​ടി മ​രി​ച്ചു; മ​ര​ണം 15 ആ​യി


രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 1353 പേര്‍ നിലവിൽ നിരീക്ഷണത്തിലാണ്. ഇതില്‍ മൂന്നുപേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അതേസമയം നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ തന്നെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് രോഗം ബാധിച്ച്‌ മരിച്ചവരുടെ വീട്ടുവളപ്പില്‍ അത്തരം വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിപ വൈറസ് ബാധയുണ്ടായ ലോകത്തെ എല്ലാ സ്ഥലത്തും വൈറസ് വാഹകര്‍ വവ്വാലുകളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്