ആപ്പ്ജില്ല

നിപ: ജാഗ്രത നടപടികളുമായി ഗൾഫ് രാജ്യങ്ങൾ

2000 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.

Samayam Malayalam 3 Jun 2018, 8:23 am
തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. നിപ ഭീഷണിയെ തുടർന്നാണ് ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറിക്കും സൗദി വിലക്ക് ഏർപ്പെടുത്തി. അതിനിടെ, പഴം തീനി വവ്വാലുകളല്ല നിപ വൈറസ് പരത്തുന്നതെന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകൾ വ്യക്തമാക്കുന്നു.നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. നിലവിൽ 17 പേരിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. 2000 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.
Samayam Malayalam nipah


കോഴിക്കോട് ജില്ലയിലെ ജനങ്ങളിൽ നിപ വൈറസ് ഭീതി തുടരുകയാണ്. നിരത്തുകളും റെയിൽവേസ്റ്റേഷനും ആളൊഴിഞ്ഞ അവസ്ഥയിലാണ്. നിപ ഭീതി കാരണം ജനങ്ങൾ വീടിന് പുറത്തേക്ക് ഇറങ്ങാൻ മടിക്കുന്നുവെന്നാണ് റിപ്പോർട്ട്. അതിനിടെ, വവ്വാലുകളില്‍ പരിശോധന തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളിലും വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് (എന്‍ ഐ എച്ച്ഡി )ലാണ് പരിശോധന നടത്തിയത്. കൂടാതെ മരണം നടന്ന വീട്ടിലെ മുയലിന്‍റെ രക്തസാമ്പിളും ഭോപ്പാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഇതും നെഗറ്റീവാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്