ആപ്പ്ജില്ല

നിപ വൈറസ്: സർവകക്ഷി യോഗം ഇന്ന്

ഇത് വരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താനും ഇനിയുള്ള നടപടികൾ എന്തെല്ലാമെന്ന് ചർച്ച ചെയ്യാനുമാണ് യോഗം

Samayam Malayalam 4 Jun 2018, 7:44 am
തിരുവനന്തപുരം: സംസ്ഥാനത്തെ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം.
Samayam Malayalam nipah virus in kerala all party meeting today
നിപ വൈറസ്: സർവകക്ഷി യോഗം ഇന്ന്


ഇത് വരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താനും ഇനിയുള്ള നടപടികൾ എന്തെല്ലാമെന്ന് ചർച്ച ചെയ്യാനുമാണ് യോഗം. കോഴിക്കോട്ടെ സ്ഥിതിഗതികൾ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തി.

അതേസമയം കോഴിക്കോട് നിപ ഭീതിയൊഴിയുകയാണ്. ജില്ലയിൽ ഞായറാഴ്ച പുതിയ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ലഭിച്ച സാമ്പിൾ പരിശോധനയടെ 22 റിസൾട്ടും നെഗറ്റീവാണ്.

ഇതു വരെ ലഭിച്ച ആകെ 205 റിസൾട്ടുകളിൽ 18 കേസുകളാണ് പോസിറ്റീവായി ലഭിച്ചിരിക്കുന്നത്. ഇതിൽ 16 പേർ ഇതിനോടകം മരിച്ചു. രണ്ടു പേരുടെ ചികിത്സ പുരോഗമിക്കുകയാണ്. 22 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്