ആപ്പ്ജില്ല

കെവിൻ കേസ്: സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം

സ്പെഷൽ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുന്നതിൽ വീഴ്ച വരുത്തി; എസ്‍‍പിയെ ധരിപ്പിച്ചത് കുടുംബപ്രശ്നമെന്ന്

Samayam Malayalam 2 Jun 2018, 11:33 am
കോട്ടയം: കെവിൻ കേസന്വേഷണത്തിൽ സ്പെഷൽ ബ്രാഞ്ച് വീഴ്ച വരുത്തിയെന്ന് ഐജിയുടെ റിപ്പോര്‍ട്ട് വന്നിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായി ആക്ഷേപം. സംഭവം കൃത്യസമയത്ത് എസ് പിയെ അറിയിച്ചില്ലെന്നും കുടുംബപ്രശ്നമെന്ന രീതിയിൽ ലഘൂകരിച്ച റിപ്പോര്‍ട്ടാണ് എസ്‍‍പിയ്ക്ക് നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്.
Samayam Malayalam kevin2.


കോട്ടയത്ത് അനീഷിന്‍റെ വീട്ടിൽക്കയറി കെവിനെയും അനീഷിനെയും അക്രമിസംഘം തട്ടിയെടുത്ത വിവരം സ്പെഷൽ ബ്രാഞ്ച് അറിഞ്ഞത് ഞായറാഴ്ച ഉച്ചയ്ക്കാണെന്നാണ് വിവരം. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വിവരം മറച്ചുവെച്ചുവെന്നും ആരോപണമുണ്ട്.

അതേസമയം, കേസിലെ എല്ലാ പ്രതികളും പോലീസിന്‍റെ കസ്റ്റഡിയിലായി. ഇനി കെവിന്‍റെ ഭാര്യ നീനു ചാക്കോയുടെ അമ്മ രഹ്നയെ മാത്രമാണ് പിടികൂടാനുള്ളത്. ഇവരെ ഇതുവരെ കേസിൽ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും അനീഷിന്‍റെ വീട് കാണിച്ചു കൊടുത്തത് ഇവരാണെന്നാണ് പോലീസ് പറയുന്നത്. ഇവരെയും പ്രതിചേര്‍ക്കാനാണ് സാധ്യത. നിലവിൽ 13 പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.

പിടിയിലായ പ്രതികളെല്ലാവരും കെവിൻ തോട്ടിൽ വീഴുകയായിരുന്നുവെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

സംഘത്തിലെ ഒരാള്‍ രക്ഷപെട്ടെന്നും മറ്റൊരാളെ ഉടന്‍ തിരികെയെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എസ്‍‍പി മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചത്.കെവിന്‍ കേസില്‍ എസ്‍‍പി മുഹമ്മദ് റഫീഖിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന തരത്തിലാണ് ഐജിയുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്