ആപ്പ്ജില്ല

ആക്രമിച്ചവരെ പിടികൂടിയില്ല; സ്വാമി അഗ്നിവേശ് സുപ്രീംകോടതിയിലേക്ക്

2019-ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ജനാധിപത്യവും ഭരണഘടയും മറക്കേണ്ടി വരും

Samayam Malayalam 6 Aug 2018, 10:38 am
തിരുവനന്തപുരം: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം ആക്രമിച്ച കേസില്‍ 18 ദിവസമായിട്ടും കുറ്റക്കാരെ അറസ്റ്റു ചെയ്യാത്തതിനെത്തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാജീവ്ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam swami agnivesh


തന്നെ ആക്രമിച്ചവരെ ഇതുവരെ തിരിച്ചറിയുകയോ പിടികൂടുകയോ ചെയ്തിട്ടില്ല. പോലീസിന്റെ അന്വേഷണം നീതിയുക്തമല്ല. കരുതികൂട്ടിയുള്ള ചെയ്തികളാണ് ഇതെല്ലാം. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും എന്ത് കൊണ്ടാണ് മൗനംപാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

2019-ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ജനാധിപത്യവും ഭരണഘടയും മറക്കേണ്ടി വരുമെന്നും സ്വാമി അഗ്‌നിവേശ് കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്