ആപ്പ്ജില്ല

ഇടുക്കി ഡാം തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എംഎം മണി

ഇടുക്കി അണക്കെട്ടിലെ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ഇടവിട്ടു പെയ്യുന്നുണ്ട്

Samayam Malayalam 1 Aug 2018, 10:05 am
കോതമംഗലം: ഇടുക്കി ഡാം തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യുമെന്നു വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. അഞ്ച് ഷട്ടറുകളും ഘട്ടം ഘട്ടമായി മാത്രമേ തുറക്കുകയുള്ളൂവെന്നും ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Samayam Malayalam ഇടുക്കി ഡാം തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എംഎം മണി
ഇടുക്കി ഡാം തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എംഎം മണി


ഇടുക്കി അണക്കെട്ടിലെ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ഇടവിട്ടു പെയ്യുന്നുണ്ട്. പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 2395.84 അടിയായതിനെ തുടര്‍ന്ന് മഴയും നീരൊഴുക്കും നിരീക്ഷിച്ച്‌ തുടര്‍നടപടി സ്വീകരിക്കാനാണ് വൈദ്യുതി ബോർഡിൻ്റെ നീക്കം.

അതേസമയം ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 167 മീറ്ററില്‍ എത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 167 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കുകയായിരുന്നു.169 മീറ്ററാണ് അണക്കെട്ടിന്‍റെ സംഭരണശേഷി.

മഴ ശക്തമായതിനെ തുടർന്ന് ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 980.00 മീറ്റർ കടന്നതിനാലാണ് നടപടി. ജലനിരപ്പ് 980.50 മീറ്റർ ഉയരുമ്പോൾ റെഡ് അലർട്ട് നൽകും. തുടർന്നും ജലനിരപ്പ് ഉയരുകയാണെങ്കിൽ ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 981.46 മീറ്ററാണ് കക്കി ഡാമിന്‍റെ ജലനിരപ്പ്.

തെക്കൻ കേരളത്തിലെ പലഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്