കോട്ടയം: പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് രമേശ് ചെന്നിത്തല. ഒരു കോൺഗ്രസ് നേതാവ് പോലും ബിജെപിയിൽ എത്തില്ല. വയനാട്, വടകര മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ കുറിച്ച് ആശങ്കകൾ ഒന്നുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വയനാട്ടിലെ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയാത്തത് ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാലാണ്. കൺവെൻഷനിൽ പങ്കെടുക്കാത്തതിന് മറ്റ് കാരണം ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
എഐസിസി ഔദ്യോഗികമായി വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കെപിസിസി അധ്യക്ഷൻ പ്രഖ്യാപനം നടത്തിയത് അതൃപ്തിയുളവാക്കിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ന് കോൺഗ്രസിന്റെ ഏഴാം പട്ടിക പുറത്ത് വന്നെങ്കിലും വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ അതിൽ ഉൾപ്പെടുത്തിയിട്ടില്ല.