ആപ്പ്ജില്ല

കേരളത്തിൽ ലൗ ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട്

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്

TNN 3 Jan 2018, 9:39 am
തിരുവനന്തപുരം: പെണ്‍കുട്ടികളെ സംഘടിതമായി പ്രണയിച്ച് മതം മാറ്റുന്നതിന് തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ രേഖ. പ്രണയ വിവാഹങ്ങള്‍ കാരണം മതം മാറുന്നവരാണ് ഏറെയും. എന്നാല്‍ ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനമായി കണക്കാക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് നടത്തിയ രഹസ്യ പഠനത്തില്‍ പറയുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്.
Samayam Malayalam no love jihad in kerala says report
കേരളത്തിൽ ലൗ ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട്


കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന് മുന്‍ പോലീസ് മേധാവിയും ഇന്‍റലിജന്‍സ് മേധാവിയുമായിരുന്ന ടി.പി. സെന്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. 2011 മുതല്‍ 2016 വരെ 7299 പേര്‍ കേരളത്തില്‍ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തികളുടെ സ്വാധീനവും അടുപ്പവുമാണ് പ്രധാനകാരണം. കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്ന ജില്ലയായി കണ്ടെത്തിയിരിക്കുന്നത് തൃശ്ശൂരാണ്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 17.9ശതമാനം ആളുകള്‍ മതം മാറിയിട്ടുണ്ട്. 18നും 25നും മധ്യേ പ്രായമുള്ളവരാണ് അധികവും മതപരിവര്‍ത്തനത്തിന് വിധേയരാവുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്