ആപ്പ്ജില്ല

ബി​രി​യാ​ണി കി​ട്ടി​യി​ല്ല; കോഴിക്കോട് ഹോ​ട്ട​ലി​ല്‍ സീ​രി​യ​ല്‍ ന​ടി​യു​ടെ പ​രാ​ക്ര​മം

മട്ടൻ ബിരിയാണി ഇല്ലെന്ന അറിയിച്ച വെയ്റ്ററെ സീരിയൽ നടി ഉൾപ്പെട്ട നാലംഗ സംഘം അക്രമിച്ചു.

TNN 17 Oct 2017, 1:06 pm
കോഴിക്കോട്: മട്ടൻ ബിരിയാണി ഇല്ലെന്ന അറിയിച്ച വെയ്റ്ററെ സീരിയൽ നടി ഉൾപ്പെട്ട നാലംഗ സംഘം അക്രമിച്ചു. ഹോട്ടലിൽ ബഹളം ഉണ്ടാക്കുകയും വെയ്റ്ററെ മർദ്ദിക്കുകയും ചെയ്ത് ഇവരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തതായി ദീപിക റിപ്പോർട്ട് ചെയ്തു.
Samayam Malayalam no mutton biriyani serial actress and friends attacks waiter
ബി​രി​യാ​ണി കി​ട്ടി​യി​ല്ല; കോഴിക്കോട് ഹോ​ട്ട​ലി​ല്‍ സീ​രി​യ​ല്‍ ന​ടി​യു​ടെ പ​രാ​ക്ര​മം


തൃശുര്‍ കുന്ദംകുളം പൂനഞ്ചേരി വീട്ടില്‍ അനു ജൂബി (23) നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തര്‍ സോണ്ടിഹത്തലു സ്വദേശിനി മുനീസ (21) എറണാകുളം പാലാരിവട്ടം ആലിഞ്ഞല മൂട്ടില്‍ നവാസ്, പുവാട്ടുപറമ്പ് സ്വദേശി എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകുന്നേരം കോഴിക്കോട് റഹ്‍മത്ത് ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ എത്തിയ ഇവർ വെ​യി​റ്റ​റോ​ട് മ​ട്ട​ണ്‍ ബി​രി​യാ​ണി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ മ​ട്ട​ണ്‍ ബി​രി​യാ​ണി തീ​ര്‍​ന്നു​പോ​യെ​ന്ന് വെ​യി​റ്റ​ര്‍ പറഞ്ഞതോടെ ഇവർ ബഹളം വെയ്ക്കുകയായിരുന്നു. തുടർന്ന് സീരിയല്‍ ന​ടി​യും മു​നീ​സ​യും ചേ​ര്‍​ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നെ കൈയേറ്റം ചെ​യ്തതോടെ ഹോ​ട്ട​ലു​ട​മ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു.

ടൗ​ണ്‍ പോ​ലീ​സ് എ​ത്തി നാ​ലു​പേ​രെ​യും അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

No mutton biriyani; Serial actress and friends attacks waiter

Serial actress attacked waiter at Kozhikode for not getting biriyani.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്