ആപ്പ്ജില്ല

വരാപ്പുഴ കേസിൽ സിബിഎെ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ സിബിഎെ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Samayam Malayalam 20 Jun 2018, 1:05 pm
kതിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ സിബിഎെ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അന്വേഷണം ശരിയായ ദിശയിലാണ് പോവുന്നത്. മരണപ്പെട്ട ശ്രീജിത്തിൻെറ കുടുംബം അന്വേഷണത്തിൽ തൃപ്തരാണെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.
Samayam Malayalam 17498628_1314298785328615_1976646842248640114_n


നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷണത്തെ സർക്കാർ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. കസ്റ്റഡി മരണത്തെ നിസ്സാരമായി കാണുന്ന സർക്കാർ അല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രത്യേക അന്വേഷണ സംഘത്തിൻെറ നേതൃത്വത്തിൽ ഊർജ്ജിതമായ അന്വേഷണം നടക്കുകയാണ്. കേസിൽ നിലവിൽ സിബിഎെ അന്വേഷണത്തിൻെറ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ആദ്യമായി നടക്കുന്ന കസ്റ്റഡി മരണമല്ല ഇതെന്നും പിണറായി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്