ആപ്പ്ജില്ല

നോക്കൂകൂലി; 21തൊഴിലാളികള്‍ക്ക്​ സസ്​പെന്‍ഷന്‍

നടന്‍ സുധീര്‍ കരമനയില്‍നിന്ന് നോക്കുകൂലി വാങ്ങിയ സംഭവത്തിൽ 21 തൊഴിലാളികളെ യൂനിയനുകളിൽ നിന്ന്​ സസ്​പെന്‍ഡ്​ ചെയ്​തു

Samayam Malayalam 2 Apr 2018, 8:23 pm
തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയില്‍നിന്ന് നോക്കുകൂലി വാങ്ങിയ സംഭവത്തിൽ 21 തൊഴിലാളികളെ യൂനിയനുകളിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. 14 സി.എെ.ടി.യു പ്രവര്‍ത്തകര്‍ക്കും ഏഴ് എെ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ക്കുമാണ് അച്ചടക്ക നടപടി. ജോലി ചെയ്യാതെ കൂലി വാങ്ങിയെന്ന കാര്യം ബോധ്യപ്പെട്ടതായും ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും സി.എെ.ടി.യു ജില്ല സെക്രട്ടറി ആര്‍. രാമുവും പ്രസിഡന്‍റ് സി. ജയന്‍ബാബുവും അറിയിച്ചു.
Samayam Malayalam sudheer.


സുധീര്‍ കരമനയുടെ ചാക്ക ബൈപാസിന് സമീപത്തെ വീട് നിര്‍മാണത്തിന് ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നതിനാണ് തൊഴിലാളികള്‍ നോക്കുകൂലിയായി 25,000 വാങ്ങിയത്. പണം വാങ്ങിയിട്ടും തൊഴിലാളികള്‍ സാധനമിറക്കാതെ പോവുകയും ചെയ്തു. ഇതോടെ, 16,000 രൂപ നല്‍കി മറ്റുള്ളവരെകൊണ്ട് ലോഡിറക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്