ആപ്പ്ജില്ല

നാളെ മുതൽ തുലാവര്‍ഷം: കനത്ത മഴയ്ക്ക് സാധ്യത

നാല് ജില്ലകളിൽ യെല്ലോ അലെര്‍ട്ട്

Samayam Malayalam 31 Oct 2018, 10:32 am
തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ തുലാവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Samayam Malayalam rain kerala


ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട ചെറിയ ന്യൂനമര്‍ദ്ദങ്ങള്‍ കാറ്റിന്‍റെ ഗതിയിൽ മാറ്റം വരുത്തുന്നതാണ് കാലവര്‍ഷം വൈകാൻ കാരണമെന്നാണ് വിലയിരുത്തൽ. ഒക്ടോബര്‍ മുതൽ ഡിസംബര്‍ വരെയുള്ള തുലാമഴക്കാലത്ത് 480 മില്ലി മീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന്, നാല് തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ തുലാമഴ ഏതാണ്ട് ശക്തമായിട്ടുണ്ട്. നവംബര്‍ ആദ്യവാരത്തിനു ശേഷം ഇത് വീണ്ടും ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്