ആപ്പ്ജില്ല

വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൈമാറരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് സ്വകാര്യ സ്ഥാപനങ്ങളോ സംഘടനകളോ വ്യക്തികളോ മല്‍സരങ്ങളോ മത്സര പരീക്ഷകളോ നടത്തരുതെന്നും നിര്‍ദേശമുണ്ട്

Samayam Malayalam 13 Mar 2018, 10:05 am
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ആര്‍ക്കും കൈമാറരുതെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പൊതു വിദ്യാലയങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുക എന്നതാണ് ലക്ഷ്യം.
Samayam Malayalam not to transmit students information without the permission of the government
വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൈമാറരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം


പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് സ്വകാര്യ സ്ഥാപനങ്ങളോ സംഘടനകളോ വ്യക്തികളോ മല്‍സരങ്ങളോ മത്സര പരീക്ഷകളോ നടത്തരുതെന്നും നിര്‍ദേശമുണ്ട്. .
അടുത്ത അധ്യയന വര്‍ഷം ലക്ഷ്യം വെച്ച് സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന അവധിക്കാല ക്യാംപ്, പരിശീലന പരിപാടികള്‍ തുടങ്ങിയവക്ക് വിദ്യാര്‍ഥികളുടെ മേല്‍വിലാസം ഒരു കാരണവശാലും നല്‍കരുതെന്ന് സര്‍ക്കുലറില്‍ എടുത്ത് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സമാനമായ നിര്‍ദേശം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇത് വേണ്ട രീതിയില്‍ പ്രാവര്‍ത്തികമാക്കാത്തത് കൊണ്ടാണ് വീണ്ടും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്