54 അവശ്യമരുന്നുകളുടെ വില നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വെട്ടിക്കുറച്ചു. അര്‍ബുദത്തിനും പ്രമേഹത്തിനുമടക്കമുള്ള മരുന്നുകളുടെ വിലയിൽ കുറവ് വന്നിട്ടുണ്ട്. ഇതോടെ മരുന്നുകളുടെ വിലയിൽ 55 ശതമാനത്തോളം കുറവുണ്ടാകും. സ്തനാര്‍ബുദത്തിനുള്ള ട്രാന്‍സ്റ്റുസുമാബ് ഇന്ജക്ഷന്, മസ്തിഷ്ക കാന്‍സറിനുള്ള ടെമോസോളോമൈഡ് എന്നിവയുടെ വിലയും പകുതിയായി കുറയും.
സ്തനാര്‍ബുദത്തിനുള്ള 1.20 ലക്ഷം രൂപയായിരുന്ന ട്രാന്‍സ്റ്റുസുമാബ് ഇന്‍ജക്ഷന്റെ വില 55,812 രൂപയായി കുറഞ്ഞു. പുതുക്കിയ വില നിലവില്‍ വന്നു.
മുന്‍പ് 684 മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയിലുണ്ടായിരുന്നത്. പുതിയ കണക്കനുസരിച്ച് ഇത് 875 ആണ്.