ആപ്പ്ജില്ല

Women Wall: മുഖ്യമന്ത്രിക്ക് ധാര്‍ഷ്ഠ്യം, സര്‍ക്കാര്‍ ആരെയും അംഗീകരിക്കുന്നില്ലെന്ന് എന്‍എസ്എസ്

ആചാരങ്ങളും അനുഷ്ഠാനങ്ങളും തകർക്കാനുള്ള സർക്കാരിന്‍റെ ശ്രമം പരാജയപ്പെട്ടു. അപ്പോഴാണ് ‘നവോത്ഥാനം’ എന്ന ഓമനപ്പേരിൽ പുതിയ പരിപാടിയുമായി വരുന്നതെന്ന് എന്‍എസ്എസ്

Samayam Malayalam 17 Dec 2018, 3:45 pm
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ഠ്യമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി ആരെയും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
Samayam Malayalam NSS


സുപ്രീംകോടതി വിധിയില്‍ ഉറച്ചു നിന്നാല്‍ എന്‍എസ്എസ് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. പിണറായി സര്‍ക്കാരില്‍ നിന്ന് എന്‍എസ്എസ് ഇതുവരെ ഒന്നും നേടിയിട്ടില്ല. യുഡിഎഫ് ചെയ്യുന്നതിന്‍റെ തുടര്‍ച്ചയാണ് അവര്‍ ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

വനിതാ മതില്‍ ജനങ്ങള്‍ക്ക് ഇടയില്‍ വിഭാഗീയത ഉണ്ടാക്കും. യുവതി പ്രവേശനത്തിനുള്ള സര്‍ക്കാരിന്‍റെ തന്ത്രമാണ് വനിതാ മതില്‍. ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് വനിതാ മതിലുമായി എത്തിയതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വനിതാ മതിലുമായി ബാലകൃഷ്മ പിള്ള സഹകരിച്ചാല്‍ എന്‍എസ്എസ് അദ്ദേഹത്തോട് സഹകരിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്