ആപ്പ്ജില്ല

നവോത്ഥാന സംഘടനകളുടെ യോഗം: എന്‍എസ്എസ് വിട്ടുനില്‍ക്കും

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് എന്‍എസ്എസിന്‍റെ തീരുമാനം

Samayam Malayalam 1 Dec 2018, 9:42 am
തിരുവനന്തപുരം: ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തില്‍ നിന്ന് എന്‍എസ്എസ് വിട്ടുനില്‍ക്കും. ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് എന്‍എസ്എസിന്‍റെ തീരുമാനം. കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് എസ്എന്‍ഡിപി എന്നാണ് സൂചന.
Samayam Malayalam sukumaran nair


ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ സുപ്രീം കോടതി വിധിക്കും സര്‍ക്കാര്‍ നിലപാടിനും എതിരായിരുന്നു എന്‍എസ്എസ്. സര്‍ക്കാര്‍ വിധി നടപ്പാക്കാന്‍ തിടുക്കം കാണിച്ചെന്ന വിമര്‍ശനം നേരത്തേ തന്നെ എന്‍എസ്എസ് ഉന്നയിച്ചിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ നാമജപ പ്രതിഷേധം ഉല്‍പ്പെടെ നടത്തുന്നതിന് നേതൃത്വം നല്‍കിയതും എന്‍എസ്എസ് ആയിരുന്നു. എന്നാല്‍ വിഷയത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് യോഗം നടക്കുക.നായര്‍ സര്‍വ്വീസ് സൊസൈറ്റി, എസ്എന്‍ഡിപി, യോഗക്ഷേമ സഭ തുടങ്ങിയ സമാമുദായിക സംഘടനകള്‍ക്ക് യോഗത്തില്‍ ക്ഷണിച്ചിരുന്നു. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്ന 200ഓളം സംഘടനകളാണ് യോഗത്തില്‍ പങ്കെടുക്കുക. ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്