ആപ്പ്ജില്ല

എന്‍എസ്എസ് ആര്‍എസ്എസിന്‍റെ വഴിയേ പോകരുതെന്ന് കോടിയേരി

സ്ത്രീപ്രവേശനത്തിനെതിരെയുള്ള സമരത്തില്‍ എസ്എന്‍ഡിപി ബിജെപിക്കൊപ്പമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇന്ന് വ്യക്തമാക്കി

Samayam Malayalam 28 Oct 2018, 11:57 am
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍എസ്എസ് ആര്‍എസ്എസിന്‍റെ വഴിയേ പോകരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുകുമാരന്‍ നായര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് അദ്ദേഹം സ്വയം പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Samayam Malayalam Kodi


ആര്‍എസ്‍സ് അനുകൂലമായ നിലപാട് ഒരിക്കലും എന്‍എസ്എസും സുകുമാരന്‍ നായരും സ്വീകരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെതിരെ എസ്എന്‍ഡിപിയുടെ പരസ്യ നിലപാട് സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയുമായി ബന്ധപ്പെട്ട് രണ്ടാം വിമോചന സമരത്തിനായി ചിലര്‍ തയ്യാറെടുക്കുകയാണ്. എസ്എന്‍ഡിപിയെ സ്വാധീനിക്കാനാണ് ഇന്നലെ അമിത് ഷാ ശിവഗിരിയില്‍ വന്നത്. നടപ്പാക്കാന്‍ പറ്റാത്ത വിധികള്‍ പുറപ്പെടുവിക്കാന്‍ പാടില്ലെന്ന അമിത് ഷായുടെ പരാമര്‍ശം റീവ്യൂ ഹര്‍ജി പരിഗണിക്കുന്ന സമയത്ത് സുപ്രീംകോടതിയെ സ്വാധിനിക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

സാമുദായിക സംഘടനകളെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്തണമെന്ന് ദേശീയ അധ്യക്ഷന്‍ സംസ്ഥാന നേതൃത്വത്തോട് പറഞ്ഞിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയം സംസ്ഥാനത്ത് ഉണ്ടാക്കിയ സാഹചര്യം മുതലെടുക്കണമെന്നും നേതാക്കൾക്ക് നൽകിയിരുന്നു. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നയത്തിനെതിരെ എസ്‌എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്നാണ് ഇന്നലെ വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തി അമിത് ഷാ പറഞ്ഞിരുന്നു.

എന്നാല്‍ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള സമരത്തില്‍ എസ്എന്‍ഡിപി ബിജെപിക്കൊപ്പമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇന്ന് വ്യക്തമാക്കി. തങ്ങള്‍ ബിജെപിക്കൊപ്പമില്ലെന്നും വിശ്വാസിക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം തങ്ങള്‍ ബിജെപിയുടെ സമരത്തിനൊപ്പമാണെന്നു വ്യക്തമാക്കി വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്