ആപ്പ്ജില്ല

പീഡനത്തെ കുറിച്ച് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ്

പരാതിയില്‍ തനിക്ക് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല

Samayam Malayalam 14 Jul 2018, 5:06 pm
കോട്ടയം: ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് കന്യാസ്ത്രി തന്നോട് വാക്കാല്‍ പരാതി പറഞ്ഞിരുന്നുവെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. പരാതിയില്‍ തനിക്ക് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. കര്‍ദ്ദിനാളിന് രേഖാമൂലം പരാതി നല്‍കാന്‍ കന്യാസ്ത്രീയോട് നിര്‍ദ്ദേശിച്ചിരുന്നതായും കല്ലറങ്ങാട്ട് പറഞ്ഞു.
Samayam Malayalam pala bishop


പാലായിലെ ബിഷപ്സ് ഹൗസിലെത്തിയതാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച പരാതി കുറവിലങ്ങാട് വികാരിക്കാണ് കന്യാസ്ത്രീ ആദ്യം നല്‍കിയത്. വികാരിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാല ബിഷപ്പിനോട് പരാതിപ്പെട്ടത്.

എന്നാല്‍, ഈ വിവരം തന്നോടല്ല പറയേണ്ടതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നുവെന്നും ബിഷപ്പ് അറിയിച്ചു. അവര്‍ പരാതി പറയാന്‍ എത്തിയ തീയതി ഓര്‍മ്മിക്കുന്നില്ലെന്നും ബിഷപ് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്