ആപ്പ്ജില്ല

കന്യാസ്ത്രീ പരാതി നൽകിയിരുന്നില്ലെന്ന് സൂസൈപാക്യം

ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതായി കെസിബിസിക്ക് പരാതി നൽകിയിരുന്നില്ലെന്ന് സൂസൈപാക്യം

Samayam Malayalam 12 Oct 2018, 6:35 pm
Samayam Malayalam susai pakiam
തിരുവനന്തപുരം: കെസിബിസിക്ക് പീഡനത്തിന് ഇരയായ കന്യാസ്ത്രീ പരാതി നൽകിയിരുന്നില്ലെന്ന് കത്തോലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസൈപാക്യം. മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് കന്യാസ്ത്രീ പരാതി നൽകിയിരുന്നില്ല എന്ന് ആരോപിച്ചാണ് ബിഷപ്പ് സൂസൈപാക്യം രംഗത്ത് വന്നിരിക്കുന്നത്.

ബിഷപ്പിനെതിരെ പോലീസ് അന്വേഷണം പുരിയോഗമിച്ച് വരുന്നതിനാൽ സഭയിൽ നിന്ന് ഇപ്പോൾ സമാന്തര അന്വേഷണം ഉണ്ടാകില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. സഭ ആരോടും പക്ഷപാത മനോഭാവം കാണിച്ചിട്ടില്ല. ബിഷപ്പും കന്യാസ്ത്രീയും സഭക്കുള്ളിൽ തന്നെയുള്ളവരാണ്. കെസിബിസിക്ക് നേരത്തെ കന്യാസ്ത്രീ പരാതി നൽകിയിരുന്നില്ല എന്ന് സൂസൈപാക്യം ആവർത്തിച്ചു. ബിഷപ്പോ കന്യാസ്ത്രീയെ ആര് തോറ്റാലും അത് സഭയെ തന്നെയാകും അപമാനമെന്നും ബിഷപ്പ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്