ആപ്പ്ജില്ല

ഫ്രാങ്കോയ്ക്കുവേണ്ടിയുള്ള ജപമാല റാലിയിൽനിന്നും പി സി ജോർജ്ജിനെ ഒഴിവാക്കി

വിശ്വാസികളുടെ പ്രതിഷേധത്തെത്തുടർന്നാണ് പി സി ജോർജ്ജിനെ മുഖ്യാതിഥി സ്ഥാനത്തുനിന്നും നീക്കിയത്.

Samayam Malayalam 13 Oct 2018, 3:47 pm
കോട്ടയം: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനുവേണ്ടി ഞായറാഴ്ച ജലന്ധറിൽ നടത്താനിരുന്ന 'ത്യാഗ സഹന ജപമാലയാത്ര'യിൽനിന്നും പി സി ജോർജ്ജ് എംഎൽഎയെ ഒഴിവാക്കി. മുഖ്യാതിഥിയായി നേരത്തെ പിസി ജോർജ്ജിനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ബലാത്സംഗ കേസിൽ പരാതി ഉന്നയിച്ച കന്യാസ്ത്രീയെയും സഹപ്രവർത്തകരെയും പി സി ജോർജ്ജ് അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. അതിനാൽ പി സി ജോർജ്ജ് ജലന്ധറിലെത്തുന്നത് ഒരു വിഭാഗം വൈദികരും വിശ്വാസികളും എതിർത്തതോടെ മുഖ്യാതിഥി സ്ഥാനത്തുനിന്നും പി സി ജോർജ്ജിനെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
Samayam Malayalam nun rape case pc gorge chief gust rosary rally jalandher dioces
ഫ്രാങ്കോയ്ക്കുവേണ്ടിയുള്ള ജപമാല റാലിയിൽനിന്നും പി സി ജോർജ്ജിനെ ഒഴിവാക്കി


14ന് ജലന്ധറിൽ നടത്താൻ തീരുമാനിച്ചിരുന്ന ജപമാല റാലിയിൽ തന്നെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. 13ന് കോട്ടയത്തെ ജപമാല റാലിക്ക് ശേഷം ജലന്ധറിലേക്ക് വിമാനമാർഗ്ഗം പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ജപമാല റാലി സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചിരിക്കുകയാണെന്ന്. ഏതായാലും ജപമാല റാലിയിൽ പങ്കെടുക്കാനാണ് തീരുമാനമെന്നും പി സി ജോർജ്ജ് സമയം മലയാളത്തോട് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

എന്നാൽ വിശ്വാസികളുടെയും ഭൂരിഭാഗം വൈദികരുടെയും എതിർപ്പ് മാനിച്ച് രൂപതാ അഡ്മിനിസ്ട്രേറ്ററാണ് പി സി ജോർജ്ജിനെ മുഖ്യാതിഥി സ്ഥാനത്തുനിന്നും നീക്കിയത്. ജോർജ്ജിന് പകരം ഗുഡ്ഗാവ് മലങ്കര രൂപതാദ്ധ്യക്ഷൻ ജേക്കബ് ബർണ്ണബാസാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്