ആപ്പ്ജില്ല

നഴ്സുമാരുടെ കൂട്ട അവധി; രോഗികളെ പുറത്താക്കി റിനെ മെഡിസിറ്റി

നഴ്സുമാ‍ർ കൂട്ട അവധിയെടുക്കുമെന്നറിയിച്ചതോടെ ആശുപത്രികളിൽ പ്രശ്നം രൂക്ഷമാകുന്നു

TNN 19 Jul 2017, 9:02 pm
കൊച്ചി: നഴ്സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ ഇന്ന് നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാന്‍ നഴ്സുമാ‍ർ കൂട്ട അവധിയെടുക്കുമെന്നറിയിച്ചതോടെ ആശുപത്രികളിൽ പ്രശ്നം രൂക്ഷമാകുന്നു. പാലാരിവട്ടം റിനെ മെഡിസിറ്റി ആശുപത്രിയിലെ രോഗികളോട് ഇതുവരെയുള്ള ബില്ലടച്ച് വീടുകളിലേക്ക് പോകുവാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ വേണ്ടത്ര നഴ്സുമാർ ഉണ്ടാകില്ലെന്നതാണ് നൽകുന്ന വിശദീകരണം. ഐ.പി മാത്രമാണ് പ്രശ്നമെന്നും ഒ.പി പ്രശ്നമില്ലാതെ നടക്കുമെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. പക്ഷേ രോഗം ഭേദമാകാതെ വീടുകളിലേക്ക് പറഞ്ഞുവിടുന്ന ആശുപത്രിയുടെ നിലപാടിനെതിരെയാണ് രോഗികളുടെ കുടുംബക്കാർ പ്രതിഷേധമറിയിച്ചിരിക്കുന്നത്.
Samayam Malayalam nurses strike renai medicity hospital says patients to pay the bill and go home
നഴ്സുമാരുടെ കൂട്ട അവധി; രോഗികളെ പുറത്താക്കി റിനെ മെഡിസിറ്റി


Nurses strike;
Renai medicity hospital says patients to pay the bill and go home.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്