ശ്രീകണ്ഠപുരം: മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചെന്നുകാണിച്ച് ഡിവൈഎഫ്ഐ ഇരിക്കൂർ പോലീസിൽ പരാതി നൽകി. ബ്ലാത്തൂർ മഞ്ഞാങ്കരി സ്വദേശിയായ ബിജെപി പ്രവർത്തകനെതിരെയാണ് പരാതി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് 1000 ദിവസം. വോട്ട് ചെയ്ത എല്ലാവർക്കും നല്ല നമസ്ക്കാരം. ഇന്നാ പിടിച്ചോ എന്നുപറഞ്ഞ് മുഖ്യമന്ത്രിയുടെ ആശ്ലീല ഫോട്ടോ സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം ഡിവൈഎഫ്ഐ കല്യാട് മേഖലാ കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി പരാതി സൈബർ സെല്ലിന് കൈമാറും.
ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം ഡിവൈഎഫ്ഐ കല്യാട് മേഖലാ കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി പരാതി സൈബർ സെല്ലിന് കൈമാറും.