ആപ്പ്ജില്ല

ഓഖി: കേരളത്തിന് 133 കോടി രൂപയുടെ കേന്ദ്രസഹായം

422 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്

TNN 27 Dec 2017, 3:59 pm
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കേരളത്തിന് സഹായമായി 133 കോടി രൂപ അനുവദിച്ചതായി കേന്ദ്ര സംഘം അറിയിച്ചു. 422 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ഇന്ന് തന്നെ തുക സംസ്ഥാനത്തിന് കൈമാറുമെന്ന് കേന്ദ്രസംഘത്തലവൻ വിപിൻ മാലിക് അറിയിച്ചു.
Samayam Malayalam ockhi center gives 133 crores to kerala
ഓഖി: കേരളത്തിന് 133 കോടി രൂപയുടെ കേന്ദ്രസഹായം


ദുരന്തത്തിന്‍റെ വ്യാപ്തി കേന്ദ്രത്തെ അറിയിക്കും. മത്സ്യത്തൊഴിലാളികളെ കണ്ട് ദുരന്തത്തിന്‍റെ തീവ്രത മനസിലാക്കിയെന്നും സംഘം അറിയിച്ചു. ചൊവ്വാഴ്‌ചയാണ് കേന്ദ്ര ആഭ്യന്തര അഡീഷണൽ സെക്രട്ടറി വിപിൻ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്