ആപ്പ്ജില്ല

ഓഖി: 216 പേരെ കാണാതായെന്ന് സര്‍ക്കാരിന്‍റെ പുതിയ കണക്ക്

കാണാതായ ഇതരസംസ്ഥാനക്കാരെ സംബന്ധിച്ച വിവരങ്ങളൊന്നും സര്‍ക്കാരിന് ലഭ്യമായിട്ടില്ല

TNN 3 Jan 2018, 11:14 am
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ കാണാതായവരുടെ എണ്ണം സംബന്ധിച്ച് പുതിയ കണക്കുമായി സംസ്ഥാനസര്‍ക്കാര്‍. കേരളതീരത്തു നിന്നും മൊത്തം 216 പേരെ കാണാതായെന്നാണ് പുതിയ കണക്ക്. ഇതിൽ 141 പേര്‍ കേരളീയരും 75 പേര്‍ ഇതരസംസ്ഥാനക്കാരുമാണ്. എന്നാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സംബന്ധിച്ച വിവരങ്ങളൊന്നും സര്‍ക്കാരിന് കിട്ടിയിട്ടില്ല.
Samayam Malayalam ockhi state government says 216 fishermen missing from kerala
ഓഖി: 216 പേരെ കാണാതായെന്ന് സര്‍ക്കാരിന്‍റെ പുതിയ കണക്ക്


കാണാതായ കേരളീയരിൽ ഭൂരിഭാഗം പേരുടെയും അടിസ്ഥാനവിവരങ്ങള്‍ സര്‍ക്കാര്‍ ഏജൻസികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ വലിയ ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോയ 75 ഇതരസംസ്ഥാനക്കാരെ സംബന്ധിച്ച വിവരങ്ങളാണ് ലഭിക്കാനുള്ളത്. കൊല്ലത്തുനിന്നും കൊച്ചിയിൽ നിന്നുമാണ് അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളത്.

തീരദേശ സംസ്ഥാനങ്ങളിലെയും അസമിലെയും ഉന്നതോദ്യോഗസ്ഥരുമായി സര്‍ക്കാര്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം, ദുരന്തനിവാരണ അതോരിറ്റിയുടെ പ്രവര്‍ത്തനങ്ങളിൽ വകുപ്പ് മന്ത്രിയ്ക്കുള്‍പ്പെടെ അതൃപ്തിയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്