ആപ്പ്ജില്ല

​ഒാഖി ചുഴലിക്കാറ്റ്: തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു

ഓഖി ചുഴലിക്കാറ്റിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു

TNN 7 Dec 2017, 9:33 am
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു. നാവികസേനയുടെ കപ്പലായ ഐഎന്‍എസ് കല്‍പേനി തിരച്ചിൽ തുടരും. നാവികസേനയുടെ 12 കപ്പലുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
Samayam Malayalam okhi rescue operations continue in kerala
​ഒാഖി ചുഴലിക്കാറ്റ്: തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു


ഇതിൽ ആറെണ്ണം ലക്ഷദ്വീപിൻെറ തീരത്തും ആറെണ്ണം കേരള തീരത്തുമാണുള്ളത്. രക്ഷാപ്രവർത്തനത്തിൻെറ ഭാഗമായി ഇതേ വരെ 148 പേരെയാണ് രക്ഷപ്പെടുത്തിയിട്ടുള്ളത്. ഓഖി ദുരന്തബാധിതർക്ക് സർക്കാർ പ്രത്യേക ദുരിതാശ്വസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ ചേർന്ന മന്ത്രിസഭായോഗം പാക്കേജിന് അംഗീകാരം നൽകി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നൽകും. ഫിഷറീസ് വകുപ്പിൽ നിന്ന് അഞ്ച് ലക്ഷം, സർക്കാർ നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് 20 ലക്ഷം രൂപ നൽകുന്നത്. ഗുരുതര പരിക്കേറ്റ് ജോലി ചെയ്യാൻ കഴിയാത്ത തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപയും അനുവദിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്