ആപ്പ്ജില്ല

വയറ്റില്‍ കത്തികള്‍ തറച്ച നിലയില്‍ വൃദ്ധയുടെ മൃതദേഹം കിണറ്റില്‍

കിണറ്റിനുള്ളിൽ മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം...

TNN 13 Nov 2017, 8:46 am
പാലക്കാട്: വയറ്റില്‍ രണ്ടു കത്തികള്‍ തറച്ച നിലയില്‍ വൃദ്ധയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. നെന്മാറ വല്ലങ്ങി ബൈപാസ് റോഡ് സ്വദേശി മാരിയമ്മ(87)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
Samayam Malayalam old womans dead body found in well nenmara knives stabbed
വയറ്റില്‍ കത്തികള്‍ തറച്ച നിലയില്‍ വൃദ്ധയുടെ മൃതദേഹം കിണറ്റില്‍


ദുരൂഹ സാഹചര്യത്തില്‍ . അടിവയറ്റിലും വയറിന്‍റെ ഇടതു ഭാഗത്തും കുത്തിയ നിലയിലായിരുന്നു കത്തികള്‍. മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം - മംഗളം റിപ്പോര്‍ട്ട് ചെയ്‍തു.

വിവാഹിതനായ മകനോടൊപ്പമായിരുന്നു ഇവരുടെ താമസം. സംഭവം നടക്കുമ്പോള്‍ മകനും കുടുംബവും ബന്ധുവീട്ടിലായിരുന്നു. കൊലപാതകമാണെന്ന് സംശയിക്കുന്നതായി വടക്കാഞ്ചേരി സിഐ സുനില്‍കുമാര്‍ പറഞ്ഞു. അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്