അമ്പലപ്പുഴ: വിവാഹം വാഗ്ദാനം നല്കി നാല് മാസത്തോളം പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ ചന്തക്കടവ് വടക്കേയറ്റത്ത് വീട്ടിൽ ജോസിയുടെ മകൻ ജോഷ്വായെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുന്നപ്ര എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. വെൽഡിങ് ജോലിക്കാരനാണ് അറസ്റ്റിലായ ജോഷ്വാ. ഇയാള്‍ കഴിഞ്ഞ നാല് മാസമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ചത് അറിഞ്ഞ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിവാഹവാഗ്ദാനം നൽകി പ്ലസ് വൺകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
വെൽഡിങ് ജോലിക്കാരനാണ് അറസ്റ്റിലായ ജോഷ്വാ. ഇയാള്‍ കഴിഞ്ഞ നാല് മാസമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ചത് അറിഞ്ഞ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Samayam Malayalam 8 Mar 2019, 10:32 pm
ഹൈലൈറ്റ്:
- പെൺകുട്ടിയെ ഇയാള്‍ ദുരുപയോഗിച്ചത് നാല് മാസത്തോളം
- അറസ്റ്റിലായത് 21വയസുകാരനായ വെൽഡിങ് ജോലിക്കാരൻ
- പോക്സോ നിയമപ്രകാരം പ്രതിയ്ക്കെതിരെ കേസെടുത്തു