ആറ്റിങ്ങൽ: മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടു പ്രതികളിൽ ഒരാളെയാണ് പോലീസ് പിടികൂടിയത്.
ചിറയിൻകീഴ് പോലീസാണ് മടവൂർ പള്ളിക്കൽ പുലിയൂർക്കോണം കൂവക്കുഴി കുന്നുംപുറത്ത് വീട്ടിൽ മണികണ്ഠന് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. മുഖ്യമന്ത്രിയെ തെറി വിളിച്ചുകൊണ്ടും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടും ഫേസ്ബൂക്കിലൂടെ ഇയാൾ ലൈവ് വീഡിയോ ഇടുകയും പ്രചരിപ്പിക്കുകയും ചെയ്തതിരുന്നു. ഇതിന് പിന്നാലെ ഇരുവരും മാപ്പ് പറയുകയും ചെയ്തിരുന്നു