ആപ്പ്ജില്ല

മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണം; സാലറി ചലഞ്ചിന് കേന്ദ്ര സര്‍ക്കാരിന്റെ ആഹ്വാനം

താത്പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാം. ചില മാസങ്ങളില്‍ മാത്രം ശമ്പളത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കാം. ഇക്കാര്യവും മുന്‍കൂട്ടി അറിയിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Samayam Malayalam 30 Apr 2020, 4:26 pm
തിരുവനന്തപുരം: സാലറി ചലഞ്ചിന് കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തു. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി എം കെയറിലേയ്ക്ക് ഒരു വര്‍ഷത്തേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. താത്പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
Samayam Malayalam Salary PTI


Also Read: COVID- 19 LIVE: ആന്ധ്രയിൽ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മെയ് മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി എം കെയറിലേയ്ക്ക് സംഭാവന നല്‍കാം. ചില മാസങ്ങളില്‍ മാത്രം ശമ്പളത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കാം. ഇക്കാര്യവും മുന്‍കൂട്ടി അറിയിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Also Read: കനത്ത മഴയ്ക്ക് സാധ്യത; ഈ ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് റവന്യൂ വകുപ്പിനായി നല്‍കിയിരിക്കുന്ന വിജ്ഞാപനമാണ്. എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാകുന്ന വിജ്ഞാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17 ന് നടത്തിയ ആഹ്വാനത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്