ആപ്പ്ജില്ല

കൊച്ചിന്‍ റിഫൈനറിയിലെ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു

അമ്പലമുകള്‍ ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയില്‍ ഇലക്ട്രിക് സബ്‌സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍...

TNN 11 Jan 2017, 7:43 am
കൊച്ചി: അമ്പലമുകള്‍ ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയില്‍ ഇലക്ട്രിക് സബ്‌സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുതുതരമായി പരിക്കേറ്റു.
Samayam Malayalam one dies in blast at kochi refinery
കൊച്ചിന്‍ റിഫൈനറിയിലെ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു


കോലഞ്ചേരി ചൂണ്ടി സ്വദേശി പാലപ്പുറം അരുണ്‍ പി. ഭാസ്‌കര്‍(34) ആണ് മരിച്ചത്. മുളന്തുരത്തി സ്വദേശി കെ.ഡി. വേലായുധൻ (53) ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണിയ്ക്കിടെ വൈദ്യുതി സംവിധാനത്തിലുണ്ടായ തീയാണ് പൊട്ടിത്തെറിക്കു കാരണമെന്നു റിഫൈനറി അധികൃതർ അറിയിച്ചു.

മിന്നലും ചെറിയ ശബ്ദവുമുണ്ടായതിനൊപ്പം കമ്പനിയിലും പരിസരത്തും വൈദ്യുതി പൂര്‍ണമായി നിലച്ചതുമാണ് അപകടം പെട്ടെന്ന് ശ്രദ്ധയില്‍പെടാന്‍ കാരണമായത്. വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്.

One dies in blast at Kochi refinery

One dies and one suffered severe burns after an 'electric fire' at the substation of a captive power plant in Bharat Petroleum Corporation Limited’s Kochi Refinery Complex near here on Tuesday.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്