ആപ്പ്ജില്ല

കോഴിക്കോട് ഒരു മരണം കൂടി: ജില്ല നിപ ഭീതിയിൽ

തലശേരി സ്വദേശി റോജയാണ് മരിച്ചത്.

Samayam Malayalam 2 Jun 2018, 9:49 am
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തലശേരി സ്വദേശി റോജയാണ് മരിച്ചത്. എന്നാൽ ഇവർക്ക് നിപയല്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
Samayam Malayalam nipah


പരിശോധനയിൽ നിപയല്ലെന്ന് കണ്ടെത്തിയ ഒരാൾ നേരത്തെയും കോഴിക്കോട് മരിച്ചിരുന്നു. നിപ ഭീതി മൂലം കോഴിക്കോട് ജനങ്ങൾ നിരത്തിലിറങ്ങാൻ തന്നെ ഇപ്പോൾ ഭയപ്പെടുകയാണ്. നിപ സ്ഥിരീകരിച്ച് മേടിയ്ക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നഴ്‌സിങ് വിദ്യാർത്ഥിനിയുടെയും മലപ്പുറം സ്വദേശിയായ ടൈവാവിന്റേയും പരിശോധന ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. മലപ്പുറം ജില്ലയിലെ നിപ ഭീഷണിയുള്ള പ്രദേശങ്ങൾ നിരീക്ഷണത്തിലാണ്.

പണത്തിന്റെ കുറവ് കാരണം പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാകരുതെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി. നിപ പടരുന്ന സാഹചര്യം ഇടക്കിടെ നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തിരക്കൊഴിഞ്ഞ അവസ്ഥയാണ്. പ്രതിദിനം 16 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന റെയിൽവെസ്റ്റേഷനിൽ ഇപ്പോൾ 10 ലക്ഷത്തിൽ താഴെയാണ് വരുമാനം. നിപ ഭീതി ജില്ലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്