ആപ്പ്ജില്ല

പെരുമ്പാവൂര്‍ കൊല: ജിഷയുടെ അയല്‍വാസി പിടിയില്‍

പെരുമ്പാവൂരിൽ നിയമവിദ്യാര്‍ത്ഥിയായ ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. കണ്ണൂരില്‍ നിന്നാണ് ഇയാള്‍ പോലീസ് പിടിയിലായിരിക്കുന്നത്. സമീപവാസിയായ സ്ത്രീയുടെ മൊഴിയില്‍ നിന്നാണ് ഇയാളെ പറ്റി

TNN 3 May 2016, 8:29 pm
പെരുമ്പാവൂരിൽ നിയമവിദ്യാര്‍ത്ഥിയായ ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. കണ്ണൂരില്‍ നിന്നാണ് ഇയാള്‍ പോലീസ് പിടിയിലായിരിക്കുന്നത്. സമീപവാസിയായ സ്ത്രീയുടെ മൊഴിയില്‍ നിന്നാണ് ഇയാളെ പറ്റി സൂചനകള്‍ പോലീസിന് ലഭിച്ചത്. ഇയാള്‍ ജിഷയുടെ വീടിന്‍റെ സമീപത്തെ മതില്‍ ചാടി ഓടുന്നത് കണ്ടുവെന്നായിരുന്നു സമീപവാസിയായ സ്ത്രീ പറഞ്ഞിരുന്നത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Samayam Malayalam one person behind jishas murder arrested
പെരുമ്പാവൂര്‍ കൊല: ജിഷയുടെ അയല്‍വാസി പിടിയില്‍


ഇതനുസരിച്ച് ഇയാളുടെ മൊബൈല്‍ നമ്പര്‍ മുന്‍നിര്‍ത്തി നടത്തിയ അന്വേഷണത്തിലായിരുന്നു ഇയാള്‍ പിടിയിലായത്. സംഭവശേഷം ആറുദിവസത്തിനുശേഷമാണ് ഇയാള്‍ പിടിയിലായത്. സംഭവം മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ഇയാള്‍ കണ്ണൂരിലേക്ക് മുങ്ങിയത്. ഇയാളെ പെരുമ്പാവൂര്‍ പോലീസിന് കൈമാറി. ഉടന്‍ പെരുമ്പാവൂരിലെത്തിക്കും. ഇന്ന് രാവിലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്