ആപ്പ്ജില്ല

ഒരുവയസുകാരിയെ പീഡിപ്പിച്ച ശേഷം നിലത്തടിച്ചു കൊന്നു

പീഡിപ്പിച്ച് കൊന്നത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ

Samayam Malayalam 16 Jun 2018, 8:48 am
പൂനെ: മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഒരു വയസുള്ള പെൺകുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം നിലത്തടിച്ച് കൊന്നു. പൂനെയിലെ ലോണി കൽബോറിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മാൽഹരി മൻസോദെയെ (22) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞിരുന്നു.
Samayam Malayalam child rape


വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് കൂടെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. ഉടൻ തന്നെ തെരച്ചിൽ തുടങ്ങുകയും പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്ന് കൂലിപ്പണിയ്ക്ക് എത്തിയവരാണ് ഇവര്‍.

വെള്ളിയാഴ്ചയാണ് സമീപപ്രദേശത്ത് നിന്ന് കുഞ്ഞിന്‍റെ ജഡം കിട്ടിയത്. വൈദ്യപരിശോധനയിൽ കുഞ്ഞ് ലൈംഗിമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടന്നും നിലത്തടിച്ചാണ് കൊലപ്പെടുത്തിയതെന്നും തെളിയുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്